കേരളത്തിൽ ആദ്യമായി ബയോമെട്രിക് സംവിധാനങ്ങൾ ഉൾകൊള്ളിച്ച് ഒരു സിനിമ തയ്യാറായി കൊണ്ടിരിക്കുന്നു. സിനിമാ സെറ്റിൽ ഉണ്ടാവാറുള്ള അച്ചടക്കരാഹിത്യത്തിന് ഒരു പരിധി വരെ ഈ സംവിധാനം ഉപയോഗപ്പെടുന്നു. ഒരു സിനിമാ സെറ്റിലെ സമയ കൃത്യനിഷ്ഠ എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് ഇതിലൂടെ വിലയിരുത്താം.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നാലായിരത്തിലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ചിത്രീകരണം നടന്നത്.
പടക്കളം എന്ന സിനിമ തികച്ചും പുതുമയുളവാക്കുന്നതും അതോടൊപ്പം ഫാൻ്റസിയും ഹാസ്യവും ഉൾകൊള്ളിച്ച് ഒരു ക്യാമ്പസ് ബേസ്ഡ് ചിത്രമായാണ് ഒരുക്കിയിട്ടുള്ളത്. മാത്രമല്ല യുവജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ഭാഷയും വിഷയങ്ങളും ഈ സിനിമയുടെ മറ്റൊരു ആകർഷണം കൂടിയാണ്.
ട്രെയിലർ
ചിത്രത്തിൻ്റെ ഔദ്യോഗിക ട്രെയിലർ ഇപ്പോഴും പുറത്ത് വന്നിട്ടില്ലെങ്കിലും ചിത്രത്തിൻ്റെ പ്രമോ എപ്പിസോഡുകൾ പുറത്തുവന്നു കഴിഞ്ഞു. സംവിധായകൻ മനുസ്വരാജും നടൻ ഷാ ഫുദ്ദീനും എപ്പിസോഡിൽ സിനിമയെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.
ഗാനങ്ങൾ
ചിത്രത്തിലെ ആദ്യ ഗാനമായ "ചതുരംഗ പോര് "
2025 ഏപ്രിൽ 13 ന് പുറത്തിറങ്ങി.
- രചന : വിനായക് ശശികുമാർ
- സംഗീതം : രാഗേഷ് മുരുഗേശൻ
- ഗായകർ: രാഗേഷ് മുരുഗേശൻ, റാപ്പർ നടൻ ബേബി ജീൻ
ഈ ഗാനം യുവജന പ്രേക്ഷകരിൽ വലിയ സ്വാധീനം നേടിയിട്ടുണ്ട്.
കഥാപാത്രങ്ങൾ
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ
സുരാജ് വെഞ്ഞാറമൂഡ്: ഒരു കേമ്പസ് കോഡിനേറ്ററുടെ വേഷത്തിൽ
ഷറഫുദ്ദീൻ : വിദ്യാർത്ഥി നേതാവിൻ്റെ വേഷത്തിൽ
നിരഞ്ജന അനൂപ് : ക്യാമ്പസിലെ സജീവ വിദ്യാർത്തിനി
സന്തിപ് പ്രദീപ് : ക്യാമ്പസിലെ ഹാസ്യപരമായ കഥാപാത്രം
പൂജ മോഹൻരാജ് : വിദ്യാർത്തിനിയുടെ വേഷത്തിൽ
ചിത്രത്തിൽ മറ്റ് നിരവധി പുതുമുഖങ്ങളും ഉൾപ്പെടുന്നുണ്ട്.
റിലീസ് തിയ്യതി.
ചിത്രം 2025 മേയ് 2 ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.